കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിന് സമീപം മത്സ്യം കയറ്റി പോവുകയായിരുന്ന ഫ്രീസർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കടലുണ്ടി സ്വദേശി സജാദിനാണ് (23) പരിക്കേറ്റത്. സജാദിനൊപ്പം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.15നായിരുന്നു അപകടം. കോഴിക്കോട് നിന്ന് മീനുമായി നെടുമങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം ബ്രേക്ക് ചെയ്യവേ നിയന്ത്രണം തെറ്റി റോഡിൽ തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തിന് സമീപം കഴിഞ്ഞ ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കുഴിയിൽവീണ് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു.