തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ പൊതുജനങ്ങൾക്ക് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കാൻ മൊബൈൽ ആപ്പ് തയ്യാറായി. യംഗ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്‌റ്ററും കൊച്ചി ചാപ്‌റ്ററും സംയുക്തമായി വികസിപ്പിച്ചെടുത്ത 'കൊവിഡ് കെയർ" ആപ്പിലാണ് കൊവിഡ് പ്രതിരോധത്തിന് ആവശ്യമായ മുഴുവൻ വിവരങ്ങളും ലഭ്യമാകുന്നത്. കൊവിഡ് ആശുപത്രികൾ, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ, ടെലി കൺസൾട്ടേഷൻ, മരുന്നുകൾ, ഹോം ഡെലിവറി തുടങ്ങി പത്തോളം വ്യത്യസ്തങ്ങളായ വിവരങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .സി.ഐ.എ കേരള ചെയർമാൻ ശ്രീനാഥ് വിഷ്ണു ആപ്പ് ഉദ്ഘാടനം ചെയ്തു. വിവിധ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ച് യംഗ് ഇന്ത്യൻസ് വോളന്റിയർമാരുടെ സഹായത്തോടെ പരിശോധിച്ചുറപ്പിച്ച വിവരങ്ങളാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ഡാറ്റ ശേഖരണവും സ്ഥിരീകരണവും ഇനിയുള്ള ദിവസങ്ങളിൽ ഊർജ്ജിതമാക്കുമെന്ന് യംഗ് ഇന്ത്യൻസ് ഭാരവാഹികൾ പറഞ്ഞു.
ആപ്പിൽ ഉൾപ്പെടുന്നവ
കൊവിഡ് ആശുപത്രികൾ
പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ
ടെലി കൺസൾട്ടേഷൻ
മരുന്നുകളും ഹോം ഡെലിവറിയും
മാനസികാരോഗ്യ കൗൺസിലിംഗ്
ഭക്ഷണം / ഭക്ഷണ സേവനങ്ങൾ
ആംബുലൻസ് സേവനങ്ങൾ
ഓക്സിജൻ വിതരണക്കാർ
ബ്ലഡ് ബാങ്ക്
ബോധവത്കരണ വീഡിയോകൾ
-----------------------
കൊവിഡ് കെയർ ആപ്ലിക്കേഷൻ
https://yiforkerala.com/