പോത്തൻകോട്: പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ അടിയന്തര ആവശ്യം പരിഗണിച്ച് എല്ലാ വാർഡുകളിലും ഉപയോഗിക്കാനുള്ള പൾസ് ഓക്‌സിമീറ്ററും ഗ്ലൗസും നിയുക്ത എം.എൽ.എ ജി.ആർ. അനിൽ സംഭാവന ചെയ്‌തു. ഇന്നലെ രാവിലെ പഞ്ചായത്ത് ഓഫീസിലെത്തിയാണ് ഇവ കൈമാറിയത്.
പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസിന്റെ ഒരുമാസത്തെ വാടകയായ 25,000 രൂപ തോന്നയ്ക്കൽ ഹയർസെക്കൻഡറി സ്‌കൂളിലെ 1984ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയായ ഓർമ്മകളുടെ പൂന്തോട്ടത്തിന്റെ ചെയർമാൻ വി. രാജേന്ദ്രൻ നായർ കൈമാറി.
പോത്തൻകോട് പ്രസ് ക്ളബിനും ഒരു പൾസ് ഓക്‌സിമീറ്റർ ജി.ആർ. അനിൽ സംഭാവനയായി നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽ, വൈസ് പ്രസിഡന്റ് അനിതകുമാരി, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാർ, മെഡിക്കൽ ഓഫീസർ നിമ്മി, ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എന്നിവർ പങ്കെടുത്തു.