വെഞ്ഞാറമൂട്: വാമനപുരം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് വാവുക്കോണം ഭാഗത്ത് നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി.

രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് 25 ലിറ്റർ ചാരായവും 750 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. സംഭവത്തിൽ നിരവധി അബ്കാരി, ക്രിമിനൽ കേസുകളിൽ പ്രതിയായ വെഞ്ഞാറമൂട് ദീപാനഗർ വരുൺ നിവാസിൽ കൈത ബിജു എന്ന ബിജുവിനെതിരെ കേസെടുത്തു. പൊലീസിനെ കണ്ട് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാൾക്കും കൂട്ടുപ്രതികൾക്കുമായുള്ള അന്വേഷണം ആരംഭിച്ചു.

പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, സജീവ് കുമാർ, അനീഷ്, ഡ്രൈവർ സലിം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

ഫോട്ടോ: വാവുക്കോണത്ത് നിന്ന്

പിടിച്ചെടുത്ത വാറ്റുപകരണങ്ങൾ