maram

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന മാവിന്റെ ഒരു ഭാഗം ഒടിഞ്ഞ് വൈദ്യുത കമ്പിക്ക് മുകളിലൂടെ റോഡിലേയ്ക്ക് വീണ് വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു. രാത്രി 10 മണിയോടെയാണ് രാധാമാധവം ഓഡിറ്റോറിയത്തിന്റെ പിൻവശത്തുള്ള മാവിന്റെ ശിഖരം ഒടിഞ്ഞു വീണത്. ക്ഷേത്ര ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കെ.എസ്.ഇ.ബി അധികൃതറെത്തി അറ്റകുറ്റപ്പണി നടത്തി വൈദ്യുത വിതരണവും പുനഃസ്ഥാപിച്ചു.