കിളിമാനൂർ : ശക്തമായ കാറ്റിലും മഴയിലും കൃഷിനാശം. നഗരൂർ കൃഷി ഭവന്റെ പരിധിയിൽ വരുന്ന വെള്ളല്ലൂർ ഇടവനക്കോണത്ത് വൈശാഖ് കെ.എസിന്റെ തോട്ടത്തിലെ കുലച്ച നേന്ത്രൻ, ഞാലിപൂവൻ വാഴകളാണ് കൂട്ടത്തോടെ ഒടിഞ്ഞത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് സംസ്ഥാന സർക്കാരിന്റെ കാർഷിക ചലഞ്ചിന്റെ ഭാഗമായി കെ.എസ്.ടി.എ ഏറ്റെടുത്ത കാർഷിക ചലഞ്ച് ഏറ്റെടുത്താണ് അദ്ധ്യാപകൻ കൂടിയായ വൈശാഖ് കൃഷിയിറക്കിരുന്നത്.