വാമനപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാമനപുരം ഗ്രാമപഞ്ചായത്തിൽ ഡൊമിസിലിയറി കെയർ സെന്ററായി മുളവന വി.എച്ച്.എസ് സ്കൂൾ ആവശ്യമായ ശുചീകരണം നടത്തി സജ്ജമാക്കി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡ് തല ജാഗ്രതാസമിതികൾ രൂപീകരിച്ചും റാപ്പിഡ് റെസ്പോൺസ് ടീ മുകൾ രൂപീകരിച്ചും പ്രവർത്തനം നടത്തി വരുന്നതായും ഗ്രാമപഞ്ചായത്തിൽ വാർ റൂമും ഹെൽപ്പ് ഡെസ്കും സ്ഥാപിച്ച് പ്രവർത്തിച്ചുവരുന്നതായും പഞ്ചായത്ത് പ്രദേശത്ത് ഭക്ഷണം ആവശ്യമായി വരുന്നവർക്ക് ജനകീയ ഹോട്ടൽ മുഖാന്തരം ആവശ്യമായ ഭക്ഷണവും മരുന്നും വാർഡ് തല വോളന്റിയർമാർ മുഖേന വീടുകളിൽ എത്തിച്ചു നൽകുന്നതാണന്നും പഞ്ചായത്തിൽ സർക്കാർ നിർദ്ദേശപ്രകാരമുള്ള മുഴുവൻ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുള്ളതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.