കല്ലറ:കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കുമായി പാങ്ങോട് പഞ്ചായത്ത് കാര്യാലയത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.പഞ്ചായത്ത് പരിധിയിലെ ആശുപത്രികളിലെ കൊവിഡ് ടെസ്റ്റിംഗ്,വാക്സിനേഷൻ,ആംബുലൻസ് സേവനം എന്നിവ സംബന്ധിച്ച ആവശ്യങ്ങൾക്കും ആദിവാസി മേഖലകളിൽ വേണ്ടിവരുന്ന വിവിധ ആവശ്യങ്ങൾക്കും ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം.ഫോൺ : 9447931905,8848455349,9946201002,9048941235,7034034466 കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് 9747672638 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.