കല്ലറ: പാങ്ങോട് ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന് സർക്കാർ നിർദേശമനുസരിച്ച് പഞ്ചായത്ത് തല കോർ ടീം, വാർ റൂം, ഹെൽപ്പ് ഡെസ്ക് എന്നിവ രൂപീകരിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി പഞ്ചായത്തുതല ഡി.സി.സി (ഡോമിസിലിയറി കെയർ സെന്റർ) പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്.

ജനകീയ ഹോട്ടൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ റൂം, 24 മണിക്കൂറും ആംബുലൻസ് സേവനം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ 19 വാർഡുകളിലും പരിശീലനം ലഭിച്ച സന്നദ്ധ സേവകരായ ആർ.ആർ.ടിമാരെ നിയമിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ നടത്തി വരുന്നതായി പ്രസിഡന്റ് എം.എം. ഷാഫി അറിയിച്ചു.