കല്ലമ്പലം:മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഒറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ വിഹിതമായ 10 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ഡി.കാന്തിലാൽ അഡ്വ.ജോയി എം.എൽ.എയ്ക്ക് കൈമാറി.ഒ.എസ്.അംബിക, കേരള ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.ഷാജഹാൻ,ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ബീന,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി മുരളീധരൻ,ബാങ്ക് സെക്രട്ടറി അനിൽകുമാർ,എൻ.ജയപ്രകാശ്,അഡ്വ.ബൈജു,കമല, സത്യബാബു,ഭാസ്കരൻ,പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.