തിരുവനന്തപുരം :പരിശുദ്ധ റംസാൻ ആത്മവിചാരത്തിന്റെ കാലം എന്ന പ്രമേയത്തിൽ കേരള മുസ്‍ലിം ജമാഅത്ത്-എസ്.വൈ.എസ് സംഘടനകൾ റംസാൻ മാസത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ സേവന-സാന്ത്വന പ്രവർത്തനങ്ങളുടെ ജില്ലാതല സമാപനം നേമത്ത് സംഘടിപ്പിച്ചു.കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ.സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം നിർവഹിച്ചു.എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം അദ്ധ്യക്ഷത വഹിച്ചു.അബ്ദുൽ കരീം.എ,മുനീർ.എൻ,പി.അബ്ദുൽ റഷീദ് മാസ്റ്റർ,ഷെബിൻ മാസ്റ്റർ,എം.ഹബീബ്, തൗഫീഖ്.എസ്,സബീർ.എസ്.എം,ഡോ.ശാക്കിർ.എസ്.എൻ,അബ്ദുൽ റഹീം,ഷരീഫ്,അംജദ്,ഷഫീഖ്,കബീർ,ഷഹിൻ എന്നിവർ പങ്കെടുത്തു.