rajaji-nagar

തിരുവനന്തപുരം: രാജാജിനഗറിലെ ആശാവർക്കർമാർ ഇനിമുതൽ ഓക്‌സിമീറ്ററുമായിട്ടാകും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇറങ്ങുക. കിടപ്പുരോഗികൾക്കും കൊവിഡ് ബാധിതരായി വീടുകളിൽ കഴിയുന്നവർക്കും സേവനം ഉപയോഗിക്കാം. ഓക്‌സിജൻ അളവ്, ഹൃദയമിടിപ്പിലെ ഏറ്റക്കുറച്ചിലുകൾ എന്നിവ പരിശോധിച്ച് അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാൻ ഇതിലൂടെയാകും.

രാജാജി നഗർ നിവാസിയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ എ.ജി. ശരത്താണ് ഇതിന് മുൻകൈയെടുത്തത്. എ.കെ. ആന്റണിയുടെ മകൻ അജിത് ആന്റണിയാണ്‌ ഓക്‌സിമീറ്ററുകൾ വാങ്ങി നൽകിയത്. രാജാജിനഗർ ഹെൽത്ത് സെന്ററിലെ ഡോ. ദേവികയ്‌ക്ക് ശരത് ഇവ കൈമാറി. നഴ്സിംഗ് സൂപ്രണ്ട്, ആശാവർക്കർമാർ എന്നിവരും പങ്കെടുത്തു.