പാറശാല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊവിഡ് രോഗികളെ സൗജന്യമായി ആശുപത്രികളിൽ എത്തിക്കുന്നതിന് ബി.ജെ.പി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റി സേവാഭാരതി ആംബുലൻസ് അനുവദിച്ചു. ആംബുലൻസിന്റെ താക്കോൽ ദാന കർമ്മം ബി.ജെ.പി ചെങ്കൽ പഞ്ചായത്ത് പ്രസിഡൻറ് ആശ്രമം ഹരിഹരൻ രാഷ്ട്രീയ സ്വയംസേവക സംഘം തിരുവനന്തപുരം വിഭാഗം സേവാ പ്രമുഖ് എസ്.രാമചന്ദ്രന് കൈമാറി നിർവഹിച്ചു. ചടങ്ങിൽ ബി.ജെ.പി നെയ്യാറ്റിൻകര നിയോജകമണ്ഡലം സെക്രട്ടറി സുബ്രഹ്മണ്യപുരം മോഹനൻ, കർഷകമോർച്ച ചെങ്കൽ പഞ്ചായത്ത് പ്രസിഡൻറ് പ്രതാപചന്ദ്രൻ നായർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയ പ്രശാന്ത്, ഉദിയൻകുളങ്ങര ശ്രീ ശ്രീ ട്രേഡേഴ്സ് ഉടമ ബാലു എന്നിവർ പങ്കെടുത്തു.