തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൊവിഡ് പ്രതിരോധത്തിൽ സഹായിക്കുന്നതിന് സംസ്ഥാനതല വാർറൂമിന്റെ ഭാഗമായി 11 നോഡൽ ഓഫിസർമാരെ നിയമിച്ചതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. നിലവിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നോഡൽ ഓഫിസർമാരായി തുടരുന്ന 11 പേരുടെ കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.
പുതുതായി നിയമിക്കപ്പെട്ടവർ
ആർ.എസ്. ശ്രീകല പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്, പി.ആർ. ഷൈൻ വെള്ളനാട് ഗ്രാമപഞ്ചായത്ത്, സുധീർ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്, ചന്ദ്രിക ഒറ്റൂർ ഗ്രാമപഞ്ചായത്ത്, ടി.സന്തോഷ് ശിവ് കരുംകുളം ഗ്രാമപഞ്ചായത്ത്, ജോസഫ് കാരോട് ഗ്രാമപഞ്ചായത്ത്, കെ.എൽ. പ്രകാശ് വെമ്പായം ഗ്രാമപഞ്ചായത്ത്, എൽ. സന്ധ്യ ദേവി ബാലരാമപുരം ഗ്രാമപഞ്ചായത്ത്, എ. റഫീക്ക് പാങ്ങോട് ഗ്രാമപഞ്ചായത്ത്, എസ്.എൽ. അനിൽകുമാർ പള്ളിക്കൽ ഗ്രാമപഞ്ചായത്ത്, ഷജീർഖാൻ തൊളിക്കോട് ഗ്രാമപഞ്ചായത്ത്.