തിരുവനന്തപുരം:ജില്ലയിൽ ഇന്ന് രണ്ട് കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിനേഷൻ നടക്കുന്നതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രിയിലുമാണ് ഇന്ന് വാക്സിനേഷൻ നടക്കുന്നത്.കൊവാക്സിൻ മാത്രമാണ് ഇന്ന് നൽകുന്നത്. 45 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നത്.ഇന്നലെ ജില്ലയിലെ 31 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകി. 28 കേന്ദ്രങ്ങളിൽ കൊവിഷീൽഡും 3 കേന്ദ്രങ്ങളിൽ കൊവാക്സിനുമാണ് നൽകിയത്.