cm

തിരുവനന്തപുരം: കൊവിഡ് സമൂഹത്തിനേൽപ്പിക്കുന്ന മാനസിക സമ്മർദ്ദത്തിന്റെ തീവ്രത കുറയ്‌ക്കാൻ 'ഒറ്റയ്‌ക്കല്ല, ഒപ്പമുണ്ട്" പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓരോ ജില്ലയിലെയും മെന്റൽ ഹെൽത്ത് പ്രോഗ്രാം ടീമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സൈക്കോസോഷ്യൽ സപ്പോർട്ട് ടീം തുടങ്ങിയത്. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ തുടങ്ങി 1400പേർ പദ്ധതിയുടെ ഭാഗമാണ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകളെയുൾപ്പെടുത്തി ടീം വിപുലീകരിക്കും.
കൊവിഡ് ബാധിതരായവർക്ക് പുറമേ മാനസികരോഗ്യമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, വൃദ്ധർ തുടങ്ങി പിന്തുണ ആവശ്യമുള്ളവരെയും പദ്ധതിയിലൂടെ ബന്ധപ്പെടുന്നുണ്ട്. പുതുതായി ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ള ഹെല്പ് ലൈനും ആരംഭിച്ചു. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ്പ് ലൈൻ നമ്പരുകൾ ലഭ്യമാണ്. കൂടാതെ സംസ്ഥാനാടിസ്ഥാനത്തിൽ ദിശ ഹെൽപ്പ് ലൈനിന്റെ 1056, 0471 2552056 എന്നീ നമ്പരുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്.

ഓ​ക്‌​സി​ജ​ൻ​ ​പാ​ഴാ​ക്കു​ന്ന​ത്
ത​ട​യാ​ൻ​ ​പ​രി​ശോ​ധന

15​ ​വ​രെ​ 450​ ​മെ​ട്രി​ക് ​ട​ൺ​ ​ഓ​ക്‌​സി​ജ​ൻ​ ​ആ​വ​ശ്യ​മാ​യി​ ​വ​രു​മെ​ന്നാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും​ ​നി​ല​വി​ൽ​ ​ഓ​ക്‌​സി​ജ​ൻ​ ​വേ​സ്റ്റേ​ജ് ​കു​റ​യ്ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​താ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​റി​യി​ച്ചു.​ ​ആ​വ​ശ്യ​ത്തി​ല​ധി​കം​ ​ഓ​ക്‌​സി​ജ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​സ്ഥി​തി​യാ​ണി​പ്പോ​ൾ.​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​ഇ​ക്കാ​ര്യം​ ​പ​രി​ശോ​ധി​ച്ച് ​ടെ​ക്‌​നി​ക്ക​ൽ​ ​ടീം​ ​ന​ട​പ​ടി​യെ​ടു​ക്കും.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സം​സ്ഥാ​ന​ത്തി​ന് ​മൂ​ന്ന് ​ഓ​ക്‌​സി​ജ​ൻ​ ​പ്ലാ​ന്റു​ക​ൾ​ ​കൂ​ടി​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​രോ​ഗി​ക​ൾ​ക്ക് ​അ​ത്യാ​വ​ശ്യ​മു​ള്ള​ ​പ​ൾ​സ് ​ഓ​ക്‌​സി​മീ​റ്റ​ർ​ ​കു​റ​ഞ്ഞ​ ​നി​ര​ക്കി​ൽ​ ​ല​ഭ്യ​മാ​ക്കാ​നും​ ​ന​ട​പ​ടി​ ​തു​ട​ങ്ങി.​ ​ഇ​തി​നാ​യി​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യ​ട​ക്കം​ ​ബ​ന്ധ​പ്പെ​ടും.
ര​ണ്ടാ​മ​ത്തെ​ ​ത​രം​ഗം​ ​കൂ​ടു​ത​ൽ​ ​തീ​വ്ര​മാ​യ​തി​നാ​ൽ​ ​ഡ​ബി​ൾ​ ​മാ​സ്‌​കിം​ഗ്,​ ​അ​ല്ലെ​ങ്കി​ൽ​ ​എ​ൻ​ 95​ ​മാ​സ്‌​കു​ക​ൾ​ ​എ​ല്ലാ​വ​രും​ ​ശീ​ല​മാ​ക്കു​ക,​ ​അ​ക​ലം​ ​പാ​ലി​ക്കു​ക,​ ​കൈ​ക​ൾ​ ​ശു​ചി​യാ​ക്കു​ക​ ​എ​ന്നീ​ ​കാ​ര്യ​ങ്ങ​ൾ​ ​പാ​ലി​ക്കാ​നും,​ ​അ​ട​ഞ്ഞ​ ​സ്ഥ​ല​ങ്ങ​ൾ,​ ​ആ​ൾ​ക്കൂ​ട്ടം,​ ​അ​ടു​ത്തി​ട​പെ​ട​ലു​ക​ൾ​ ​എ​ന്നി​വ​ ​ഒ​ഴി​വാ​ക്കാ​നും​ ​പ്ര​ത്യേ​ക​ ​ജാ​ഗ്ര​ത​ ​പു​ല​ർ​ത്ത​ണം.​ ​രോ​ഗ​വ്യാ​പ​നം​ ​ക​രു​ത്താ​ർ​ജ്ജി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​തീ​വ​ ​ശ്ര​ദ്ധ​ ​പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ​ ​ആ​രോ​ഗ്യ​ ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യം​ ​വ​ന്നേ​ക്കാം.​ ​അ​തു​കൊ​ണ്ടു​ ​കൂ​ടി​യാ​ണ് ​ലോ​ക്ക്ഡൗ​ൺ​ ​ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.