vehicle

തിരുവനന്തപുരം:സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും റോഡ് നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. ഏപ്രിൽ 1ന് ആരംഭിച്ച ത്രൈമാസ നികുതി അടക്കുന്നത്തിനുള്ള കാലാവധി മേയ് 31 വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത്. സ്വകാര്യ ബസുകൾക്കും വാടകയ്ക്ക് ഓടുന്ന വാഹനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും.