തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും പ്രവർത്തന രംഗത്ത് സജീവമായി തുടരുമെന്ന് തിരുവനന്തപുരം മണ്ഡലത്തിൽ പരാജയപ്പെട്ട ബി.ജെ.പി സ്ഥാനാർത്ഥി കൃഷ്ണകുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചിലരുടെ സജീവമായ പിന്തുണ കിട്ടിയില്ല. എന്നാൽ താനാരോടും പരാതി പറയാൻ പോയില്ല. ബി.ജെ.പിക്ക് സ്വാധീനമുള്ള മേഖലകളിൽ പ്രവർത്തനം വിപുലീകരിച്ചാൽ വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് കുമ്മനം രാജശേഖരനും വട്ടിയൂർക്കാവിൽ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും സ്ഥാനാർത്ഥികളായി വന്നതോടെ പല പ്രവർത്തകരും ആ മണ്ഡലങ്ങളിലേക്ക് പോയതും ക്ഷീണമായെന്നും അദ്ദേഹം പറഞ്ഞു.