കഴക്കൂട്ടം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർ.ഡി.എസ് കമ്പനിയുടെ ഏഴ് തൊഴിലാളികൾക്ക് കൊവിഡ്. കമ്പനിയുടെ മേനം കുളത്തുള്ള ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എഴുപതോളം തൊഴിലാളികൾ ഒന്നിച്ചാണ് ക്യാമ്പിൽ താമസിക്കുന്നത്‌. ഇവിടെ ആരോഗ്യവകുപ്പ് ഇന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മറ്റു തൊഴിലാളികൾക്ക് രോഗം ഇല്ലെങ്കിൽ അവരെവച്ച് ഹൈവേയുടെ നിർമ്മാണം തുടരാനാണ് തീരുമാനം. ലോക്ക് ഡൗണിനെ തുടർന്ന് നിരത്തിലെ കുറഞ്ഞസമയത്ത് ഹൈവേയുടെ നിർമ്മാണം വേഗതയിൽ നടത്തുന്നതിനിടെയാണ് പ്രതിസന്ധിക്കിടയായത്.