home

കിളിമാനൂർ: വൃദ്ധ ദമ്പതിമാരുടെ വീട് കാറ്റിലും മഴയിലും തകർന്നു. പുളിമാത്ത് അരിനല്ലൂരിൽ സുകുമാരൻ(90), യശോദ (85) എന്നിവരുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലായിരുന്നു വീടിന്റെ ഒരുഭാ​ഗം തകർന്ന് വീണത്. ഈ സമയം ഇരുവരും വീട്ടിനുള്ളിലുണ്ടായിരുന്നു. ഇവർ കഴിഞ്ഞിരുന്ന മുറിക്ക് സാരമായ കേടുപാടുകൾ സംഭവിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തൊന്നും മറ്റ് വീടുകൾ ഇല്ലാത്തതിനാൽ ഇന്നലെ രാവിലെയാണ് വീട് തകർന്ന വാർത്ത പുറത്തറിഞ്ഞത്. തുടർന്ന് വാർഡം​ഗം കെ. ശിശുദളയുടെ നേതൃത്വത്തിൽ വയോധികരെ മകന്റെ വീട്ടിലേക്ക് മാറ്റി. പുളിമാത്ത് പഞ്ചായത്ത് സെക്രട്ടറി, കൊടുവഴന്നൂർ വില്ലേജ് ഓഫീസർ, വിജിലന്റ് ​ഗ്രൂപ്പ് അം​ഗങ്ങളും തുടങ്ങിയവരും സ്ഥലത്തെത്തി.