covid

കിളിമാനൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി പുളിമാത്ത് ഗ്രാമപഞ്ചായത്ത്. കൊടുവഴന്നൂർ എച്ച്.എസ്.എസിൽ ഡൊമിസിലിയറി കെയർ സെന്ററും കാരേറ്റ് ജംഗ്ഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കും വാർറൂമും പ്രവർത്തനമാരംഭിച്ചു. നിർദ്ധനർക്കും കൊവിഡ് ബാധിതർക്കും സൗജന്യമായും മറ്റുള്ളവർക്ക് 20 രൂപ നിരക്കിലും ജനകീയ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം ലഭ്യമാക്കാനും നടപടി സ്വീകരിച്ചു. കൊടുവഴന്നൂർ എച്ച്.എസ്.എസിൽ ആരംഭിക്കുന്ന ഡി.സി.സിയുടെ പുരോഗതി അടൂർ പ്രകാശ് എം.പി പഞ്ചായത്ത് അധികൃതർക്കൊപ്പം വിലയിരുത്തി.