firozh

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും യാത്രഅയപ്പ് നൽകി. 2 തവണ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, 2 തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ അവർ പ്രവർത്തിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹോപഹാരം വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ സമ്മാനിച്ചു. സ്ഥലം മാറ്റപ്പെട്ട ബി.ഡി.ഒ ജോർജ് അലോഷ്യസിനുള്ള ഉപഹാരം ഒ.എസ് അംബിക സമ്മാനിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ കവിതാസന്തോഷ്, പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി എന്നിവർ പങ്കെടുത്തു.