വെഞ്ഞാറമൂട്: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീട് തകർന്നു. വെമ്പായം കൊപ്പം കരിഞ്ഞാംകോണം ഹലീമാ ആൻഡ് ഹാദിയാസിൽ അസീനാ അസീസിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് പ്രദേശത്ത് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും സമീപത്തു നിന്നിരുന്ന മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. മരം വീണതിന്റെ ആഘാതത്തിൽ വീടിന്റെ ഒരു ഭാഗത്തെ ഓടുകൾക്കും ഷീറ്റുകൾക്കും മേൽക്കൂരയിലെ തടി ഉരുപ്പടികൾക്കും കേടുപാടുണ്ടായി. അര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.