തിരുവനന്തപുരം: കേരളത്തിനായി ബഹ്‌റൈൻ കേരളീയ സമാജം 35 ലക്ഷം രൂപയുടെ ഓക്സിജൻ സിലിണ്ടറുകളയച്ചു. കാർഗോ ഗൾഫ് എയർ സൗജന്യമായി സംസ്ഥാനത്തെത്തിച്ച ഓക്സിജൻ ക്ഷാമമുള്ള ജില്ലകൾക്ക് കൈമാറും. ഡൽഹിയിലേക്ക് 280 ഒഴിഞ്ഞ സിലിണ്ടറുകൾ അയയ്ക്കുന്നതിനായി 15 ലക്ഷം രൂപ സമാജം ഇന്ത്യൻ സ്ഥാനപതിയെ ഏൽപ്പിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ അനുമതി നൽകാൻ പരിശ്രമിച്ച ഇന്ത്യൻ സ്ഥാനപതി പീയുഷ് ശ്രീവാസ്തവ, ഫസ്റ്റ് സെക്രട്ടറി നോബു നേഗി, എച്ച്.ഒ.സി രവി ജെയിൻ, ഇളങ്കോവൻ എന്നിവരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റി, നോർക്ക സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർക്ക് സമാജം നന്ദി അറിയിച്ചു.