വർക്കല :തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പ്രിയദർശിനി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഉച്ച ഭക്ഷണം നൽകി.ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനം ഞെക്കാട് ജംഗ്ഷനിൽ പ്രിയദർശിനി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ മുഖ്യരക്ഷാധികാരിയും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ. ബി.ആർ.എം.ഷെഫീർ നിർവഹിച്ചു.കല്ലമ്പലം,ശിവഗിരി,വർക്കല,പുത്തൻചന്ത,പുന്നമൂട്,ജനാർദ്ദനസ്വാമി ക്ഷേത്രം,ചെമ്മരുതി,പാളയംകുന്ന്,മുത്താന,വട്ടപ്ലാംമൂട്,പാലച്ചിറ തുടങ്ങിയ പ്രദേശങ്ങളിലെ യാചകർക്കും മനോരോഗികൾക്കും സ്ഥിരമായി തെരുവോരങ്ങളിൽ താമസമാക്കിയവർക്കുമാണ് പൊതിച്ചോറും കൂടിവെള്ളവും നൽകിയത്. ചെമ്മരുതി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം വി. ജെസ്സി, ചെമ്മരുതി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത്, പ്രീയദർശിനി പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ.ആർ.ഗോപകുമാർ, സെക്രട്ടറി രാരിഷ് വോളണ്ടിയർമാരായ അഡ്വ. നിസ്സാർ, ശ്രീനാഥ്, അതുൽ എന്നിവർ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകി.വർക്കല മുൻസിപ്പാലിറ്റി,ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തെരുവോരങ്ങളിൽ ഉച്ചഭക്ഷണം കിട്ടാതെ ആരെങ്കിലും ബുദ്ധിമുട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ 9747971946 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് പ്രസിഡന്റ് കെ.ആർ.ഗോപകുമാർ അറിയിച്ചു.