covid

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം 100 ശതമാനം. തിരുവനന്തപുരത്തെ പനവൂർ, കാസർകോട്ടെ കുംപഡാജെ, പൈവളിഗെ,വോർക്കാടി പഞ്ചായത്തുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 100 രേഖപ്പെടുത്തിയത്. പതിനൊന്നു ജില്ലകളിലെ 58 പഞ്ചായത്തുകളിൽ ടി.പി.ആർ 50 ശതമാനം കടക്കുക കൂടി ചെയ്തതോടെ ലോക്ക്ഡൗൺ നീട്ടിയേക്കുമെന്നാണ് സൂചന.

അതിതീവ്ര വ്യാപനമുള്ള മറ്റ് പഞ്ചായത്തുകൾ: എറണാകുളം ചേന്ദമംഗംലം (ടി.പി.ആർ 90), മലപ്പുറം തേഞ്ഞിപ്പാലം (79), പാലക്കാട് പെരുങ്ങോട്ടുകുറിശി (76), എറണാകുളം ചോറ്റാനിക്കര (72), മുളവുകാട് (70).

രോഗവ്യാപനം 50% കടന്ന പഞ്ചായത്തുകൾ

മലപ്പുറം-14

എറണാകുളം-12

കാസർകോട്-9

തൃശൂർ-5

കണ്ണൂർ-5

തിരുവനന്തപുരം-4

ആലപ്പുഴ-4

പാലക്കാട്-3

കൊല്ലം-2

കോഴിക്കോട്-2

കോട്ടയം-2

'ടെസ്റ്റ് പോസിറ്റിവിറ്റിയും ചികിത്സയിലുള്ളവരുടെ എണ്ണവും കുറഞ്ഞാലേ ആശ്വസിക്കാനാകൂ. ഈ ആഴ്ച രോഗവ്യാപനത്തിൽ കുറവുണ്ടായില്ലെങ്കിൽ ലോക്ക് ഡൗൺ നീട്ടണം".

- ഡോ. പദ്മനാഭഷേണായി,

റുമറ്റോളജിസ്റ്റ്, കൊച്ചി