auditorium

തിരുവനന്തപുരം: കോട്ടയ്ക്കകത്ത് പാഞ്ചജന്യം കല്ല്യാണ മണ്ഡപത്തിൽ തുടങ്ങുന്ന വാക്സിൻ കേന്ദ്രം ശുചീകരിച്ച് ചുമട്ടുതൊഴിലാളികൾ. കോട്ടയ്ക്കകം പടിഞ്ഞാറേനട സെക്ഷനിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളാണ് കല്ല്യാണമണ്ഡപം ശുചീകരിച്ചത്. ഫോർട്ട് ആശുപത്രിയിലെ വാക്സിൻ കേന്ദ്രമാണ് സ്ഥല പരിമിതിയെ തുടർന്ന് ഓഡിറ്റോറിയത്തിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഓഡിറ്റോറിയം സി.ഐ.ടി.യു നേതാക്കളായ അഡ്വ. ആർ.എസ്. വിജയ് മോഹൻ, കെ.എസ്. ബാബുരാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരിച്ചത്.