general

ബാലരാമപുരം : ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സ്നേഹകിറ്റ് വിതരണം തുടങ്ങി.നേമം ബ്ലോക്ക് തല ഉദ്ഘാടനം ഹോമിയോ യൂണിറ്റ് മേഖലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ നിർവഹിച്ചു.നേമം ബ്ലോക്ക് സെക്രട്ടറി നിതിൻരാജ്, പ്രസിഡന്റ് സുജിത്ത്,സിപി.എം നേമം ഏരിയ കമ്മിറ്റി അംഗം ആർ.പ്രദീപ്കുമാർ,​ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത്, പ്രവീൺ,​ ഇർഫാൻ, നാസർ തുടങ്ങിയവർ പങ്കെടുത്തു.ബാലരാമപുരം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹക്കിറ്റുകളുടെ വിതരണോദ്ഘാടനം ഡി.സുരേഷ് കുമാർ നിർവഹിച്ചു.സിപി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എച്ച് സാദിക്കലി,എ.എസ്.അഭിലാഷ്,ആർ.എസ്.വൈശാഖ്,സുനിൽകുമാർ,മെഹബൂബ് ഖാൻ എന്നിവർ പങ്കെടുത്തു.