d

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിനായി ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് ഹെൽപ്പ് ഡെസ്ക് ഇന്ന് രാവിലെ 10.30ന് പ്രവർത്തനമാരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ കാര്യാലയത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് സജ്ജമാക്കുന്നത്. ഹെൽപ്പ് ഡെസ്‌കിന്റെ ഭാഗമായ കളക്ഷൻ സെന്ററിലേക്ക് അവശ്യവസ്തുക്കളായ മാസ്‌ക്, സാനിറ്റൈസർ, സോപ്പ്,കൈയുറകൾ,പി.പി.ഇ കിറ്റ്, മരുന്നുകൾ, ഭക്ഷണം തുടങ്ങിയവ പൊതുജനങ്ങൾക്ക് സംഭാവന ചെയ്യാം. 73 ഗ്രാമപഞ്ചായത്തുകൾക്കും സേവനം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ഹെൽപ്പ് ഡെസ്‌ക് നമ്പർ: 9400310017.

സേവനം

ഭക്ഷണം

ചികിത്സ

മരുന്ന്

അടിയന്തര ആംബുലൻസ് സേവനം

അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ശേഖരണകേന്ദ്രം

സ്‌കൂളുകളിലെ കൗൺസിലർമാരാകും വോളന്റിയർമാരായി സേവനമനുഷ്ഠിക്കുക