kulathoor

പാറശാല: കുളത്തൂർ ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുവജന ക്ലബ്ബുകളും സന്നദ്ധസംഘടനകളും ഒരുക്കിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ഡെസ്ക്കിന്റെ ഉദ്ഘാടനം പ്രസിഡൻറ് ജി.സുധാർജ്ജുനൻ നിർവ്വഹിച്ചു. വൈസ് പ്രസിഡൻറ് ഡേവിൾസ് മേരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാസുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് രാജ്.റ്റി, ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ മാൻ അജിത് പൊഴിയൂർ, സെക്രട്ടറി സന്തോഷ് കുമാർ.ജി, അസിസ്റ്റന്റ് സെക്രട്ടറി മനോജ് റ്റി.ആർ എന്നിവർ പങ്കെടുത്തു. സേവനങ്ങൾക്കായി 9847578812 എന്ന നമ്പരിൽ ബന്ധപ്പെടാം.