cpm

പാറശാല: കൊവിഡ് പോസിറ്റീവായ രോഗികൾ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കൊറ്റാമം വാർഡിൽ കൊവിഡ് രോഗികൾ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് സി.പി.എം കൊറ്റാമം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായമെത്തിച്ചത്.അരി,പച്ചകറി എന്നിവ ഉൾപ്പെടുന്ന പതിനാലിനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റുകളാണ് പ്രവർത്തകർ ചേർന്ന് രോഗികളുടെ വീടുകളിലെത്തിച്ചുകൊടുത്തത്.സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഗോപകുമാറിന്റെ നേതൃത്വത്തിൽ പാർട്ടി അംഗങ്ങളായ സാം,വിജയൻ,ബിനു,സജീവ് സി.ഐ.ടി.യു കൺവീനർ സുദേവൻ തുടങ്ങിയവർ പങ്കെടുത്തു.