dfdd

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിശോധനാ സംവിധാനനങ്ങൾ ഏർപ്പെടുത്തി. മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസുകൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമാണ് യാത്ര അനുവദിച്ചത്. അനാവശ്യയാത്ര നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിവിധ പ്രദേശങ്ങളിലായി 59 ചെക്കിംഗ് പോയിന്റുകളാണ് ക്രമീകരിച്ചിരുന്നത്. നഗരാതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പരിശോധന നടത്തിയത്. അനാവശ്യമായി വാഹനങ്ങളുമായി റോഡിൽ ഇറങ്ങിയവർക്കെതിരെയും നടപടിയെടുത്തുത്തിട്ടുണ്ട്. കടകളിലും കച്ചവട സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണം ലംഘിച്ചവർക്കെതിരെയും കേസെടുത്തു. അനാവശ്യമായി പുറത്തിറങ്ങിയവരെ പിഴ ഈടാക്കി തിരിച്ചയയ്ക്കുകയായിരുന്നു.

നഗരത്തിലും റൂറൽ മേഖലയിലുമായി വിലക്കുലംഘനം നടത്തിയ 867 പേർക്കെതിരെ നടപടിയെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 93 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ്‌ കേസെടുത്തത്. കൂടാതെ അനാവശ്യ യാത്ര നടത്തിയ 159 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.