മുരുക്കുംപുഴ: ലോക്ക് ഡൗൺ കാരണം റംസാൻ മാസത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുരുക്കുംപുഴ വെയ്ലൂർ മുസ്ലിം ജുമാഅത്തിലെ നിർദ്ധനരായ കിടപ്പു രോഗികൾക്ക് ജുമാഅത്തിന്റെ ആഭിമുഖ്യത്തിൽ ധനസഹായം വിതരണം ചെയ്തു. ജുമാഅത്ത് ഭാരവാഹികൾ കിടപ്പുരോഗികളുടെ വീട്ടിലെത്തിയാണ് ധനസഹായം വിതരണം ചെയ്തത്. ആദ്യ ഗഡു സഹായവിതരണത്തിന്റെ ഉദ്ഘാടനം വെയ്ലൂർ മുസ്ലിം ജുമാഅത്തു പ്രസിഡന്റ്‌ ഏ.കെ. ഷാനവാസ്‌ നിർവഹിച്ചു. ജുമാഅത്ത് ഭാരവാഹികളായ ഷാജിഖാൻ, എച്ച്. സലിം എന്നിവർ പങ്കെടുത്തു.