തിരുവനന്തപുരം: സംസ്ഥാനാന്തര തലത്തിലും അന്തർജില്ലാ തലത്തിലുമുള്ള ഓക്സിജൻ നീക്കം സുഗമമാക്കാൻ സെക്രട്ടേറിയറ്റിൽ ഓക്സിജൻ വാർ റൂം തുടങ്ങി. സംസ്ഥാനത്ത് ഇപ്പോൾ ഓക്സിജൻ ക്ഷാമമില്ലെന്ന് വാർ റൂമിന് നേതൃത്വം നൽകുന്ന ആരോഗ്യ സെക്രട്ടറി വി.രതീശൻ പറഞ്ഞു. എം.ജി.രാജമാണിക്യം,ബി.എസ്. തിരുമേനി, എസ്.ഹരികിഷോർ, കെ.വാസുകി എന്നിവരുടെ നേതൃത്വത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സൗത്ത് ബ്ലോക്കിൽ ആരംഭിച്ചത്.