വെഞ്ഞാറമൂട്: ലോക്ക് ഡൗൺ കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി ഒരു കൈത്താങ്ങായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ സ്നേഹക്കിറ്റ് പദ്ധതിക്ക് വെഞ്ഞാറമൂട് ബ്ലോക്കിൽ തുടക്കമായി. ബ്ലോക്കുതല ഉദ്ഘാടനം നെല്ലനാട് മേഖലയിലെ അമ്പലമുക്ക് യൂണിറ്റിൽ ബ്ലോക്ക് സെക്രട്ടറി കെ.സജീവ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വൈ.വി. ശോഭകുമാർ,മേഖലാ സെക്രട്ടറി അജിത്,മേഖലാ പ്രസിഡന്റ് വിശാഖ്,യൂണിറ്റ് കമ്മിറ്റി അംഗം കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.