aquists

നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ മേൽപ്പുറത്ത് സ്വകാര്യ കമ്പനിയുടെ എ.ടി.എം മെഷീനിൽ മോഷണ ശ്രമം. മേൽപ്പുറത്തിനടുത്ത്, ചെമ്മൻകാലയിലുള്ള എ.ടി.എം മെഷീനിലാണ് മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. ഇന്നലെ രാവിലെ പണം എടുക്കാൻ വന്നയാളാണ് മോഷണശ്രമം നടന്നതായി അരുമന പൊലീസിനെ അറിയിച്ചത്. പൊലീസ് സിസി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ മഴക്കോട്ട് ധരിച്ച യുവാവ് കമ്പി കൊണ്ട് എ.ടി.എം മെഷീൻ കുത്തി തുറക്കുന്നതായി അറിയാൻ സാധിച്ചു. മെഷീനിൽ നിന്ന് പണം എടുക്കാൻ കഴിഞ്ഞില്ല. ശേഷം മുളക് പൊടി തറയിൽ വിതറിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. മഴ ആയതിനാൽ അയൽക്കാർ ശബ്ദവും കേട്ടില്ല.