വക്കം: വക്കം ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തിയില്ലെന്ന് പരാതി. റോഡുകളും ഓടകളും ഇടവഴികളിലും പാഴ്ച്ചെടികൾ വളർന്നു. ഓടകൾ വൃത്തിയാക്കാത്തതിനെ തുടർന്ന് നിലായ്ക്കാമുക്ക് - ആങ്ങാവിള റോഡിനിരുവശങ്ങളിലും മാലിന്യം കൊണ്ട് നിറഞ്ഞു. കഴിഞ്ഞ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ ഓടകൾക്ക് മുകളിലൂടെ റോഡിലേക്ക് ഒഴുകിയ മലിനജലം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.
നിലയ്ക്കാമുക്ക് മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങളും റോഡിനിരുവശങ്ങളിലും കെട്ടിക്കിടക്കുകയാണ്. മുൻ കാലങ്ങളിൽ ഓടകൾ വൃത്തിയാക്കുന്ന സമയത്ത് ഓടയിൽ നിന്നുള്ള മണ്ണ് അടങ്ങിയ പാഴ്‌വസ്തുക്കൾ അവിടെ തന്നെ ഉപേക്ഷിക്കുകയായിരുന്നു.
ഇതും ഓടകൾ പെട്ടെന്ന് നിറയാൻ കാരണമായി. ഇടവഴികളിലെ പാഴ്ച്ചെടികൾക്കിടയിൽ ഇഴജന്തുക്കളുടെ ശല്യവും ഏറി വരുന്നതായും നാട്ടുകാർ അഭിപ്രായപ്പെട്ടു. മുൻ കാലങ്ങളിൽ മഴക്കാല പൂർവ ശുചീകരണത്തിന് വാർഡുകൾക്ക് കാൽ ലക്ഷം രൂപ വീതം ചെലവഴിച്ചിരുന്നു. എന്നാൽ ഇനി ഈ തുകയ്ക്ക് ശുചീകരണം നടത്താൻ കഴിയാത്ത അവസ്തയിലാണ്. അത്രയ്ക്ക് കാടു കയറിയ നിലയിലാണിപ്പോൾ