തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ ആഘോഷം വീടുകളിൽത്തന്നെ നടത്തണമെന്ന് കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അഭ്യർത്ഥിച്ചു.ലോക്ക് ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ പ്രവേശനം വിലക്കിയുള്ള ഉത്തരവ് എല്ലാവരും പാലിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

മാംസവിൽപ്പന ശാലകളിലും അറവുശാലകളിലും ആളുകൾ കൂട്ടംകൂടുന്നത് കർശനമായി നിയന്ത്രിക്കുന്നതിന് കളക്ടർ പൊലീസിനും സെക്ടറൽ മജിസ്‌ട്രേറ്റുമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.