തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് വീടുകളിൽ ചെന്ന് വാക്‌സിൻ നൽകണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വാക്‌സിനേഷൻ സെന്ററുകളിലെ തിരക്ക് രോഗവ്യാപനത്തിന് കാരണമാകുമെന്നും ജില്ലാചെയർമാൻ പനങ്ങോട്ടുകോണം വിജയൻ, ജില്ലാജനറൽ സെക്രട്ടറി സുനിൽകുമാർ, ഡോ. കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.