തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നാണ് മുൻ ധനമന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു. കേന്ദ്രത്തിൽ നിന്നും ഈ വർഷം 18,000 കോടി രൂപ പ്രത്യേക ഗ്രാന്റ് ലഭിക്കുമെന്നതിനാൽ പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അടുത്ത വർഷം രാജ്യത്താകെ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. അതിനാൽ സർക്കാർ ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണം. കിഫ്ബി വിരുദ്ധ നിലപാടിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും ഐസക് ആവശ്യപ്പെട്ടു.