nurse

കിളിമാനൂർ: നഴ്സസ് ദിനത്തിൽ തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അടയമൺ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളിലും ചികിത്സയിലും നഴ്സുമാർ ചെയ്യുന്ന സേവനങ്ങളെയും അഭിനന്ദിക്കുകയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രൂപ്പിന്റെ സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗ്രൂപ്പിലെ അംഗങ്ങൾ സംഭാവന ചെയ്ത രണ്ട് ഓക്സിമീറ്ററുകൾ ഗ്രൂപ്പിന്റെ വകയായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നൽകി. അടയമൺ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജു, തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് സെക്രട്ടറി എം. തമീമുദ്ദീൻ, പ്രസിഡന്റ് എ.എം. ഇർഷാദ്, ഗ്രൂപ്പ് അഡ്മിൻ എസ്. ഫൈസി, എ. അനസ്, ബിനീഷ് ബി.കെ, നഴ്സുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.