covid-cases

തിരുവനന്തപുരം: കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ അല്പം കുറഞ്ഞെങ്കിലും ഇന്നലെ 43,529 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 8 നായിരുന്നു ഇതിന് മുമ്പ് രോഗികളുടെ എണ്ണം 40,000 കടന്നത്. പരിശോധനകളുടെ എണ്ണം കുറഞ്ഞപ്പോഴായിരുന്നു രോഗികളുടെ എണ്ണവും കുറഞ്ഞത്. 95 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ആകെ മരണം 6053 ആയി.

1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്.

എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസർകോട് 969, വയനാട് 701 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

40,133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 3010 പേരുടെ ഉറവിടം വ്യക്തമല്ല.

145 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 34,600 പേരുടെ രോഗം മാറി. 4,32,789 പേരാണ് ചികിത്സയിലുള്ളത്.

10,01,647 പേർ നിരീക്ഷണത്തിലും. 3593 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 740 ഹോട്ട് സ്‌പോട്ടുകൾ.

രോഗികൾ

#മേയ് 5: 41,953

# 6: 42,464

# 7: 38,460

# 8: 41,791

# 9 : 35,801,

# 10: 27,487

# 11 : 37,290