വെഞ്ഞാറമൂട്: ഭൂമിയിലെ മാലാഖമാരെ ആദരിച്ച് വെഞ്ഞാറമൂട് ജനമൈത്രി പൊലീസ്. അന്തരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഭാഗമായി പുല്ലാമ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് ഓക്സിമീറ്റർ നൽകി സേനയുടെ ആദവ് അറിയിച്ചത്. കൊറോണ വൈറസ് വ്യാപന ഭീഷണി നിലനിൽക്കെ ആരോഗ്യ പ്രവർത്തകരും പ്രത്യേകിച്ച് നഴ്സുമാരും ചെയ്യുന്ന സേവനങ്ങൾ ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ ആർ.രതീഷ് പറഞ്ഞു. എസ്.ഐമാരായ സുജിത് ജി.നായർ, പ്രസാദ്, മെഡിക്കൽ ഓഫീസർ ഡോ. നിജു എം.എൽ, ഡോ. പ്രീത, എച്ച്.ഐ.വി ജയ ഗോപാൽ, എസ്.ഐ ഷജീൻ, ജെ.പി.എച്ച്.എൻ ഷീബ, റീന, ചിത്ര, ജെ.എച്ച്.ഐ അഞ്ചുഷ, സ്റ്റാഫ് നഴ്സുമാരായ റസീന, വിനീത, ആലിയ, അജിത്, നിധി പാലിയേറ്റീവ് കെയർ നഴ്സ് സലീന, സി.പി. ഒമാരായ സജി, ഷിബു, സുനീർ ജനമൈത്രി പൊലീസ് കോഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുത്തു.