technlogy-university

തിരുവനന്തപുരം: ഉയരുന്ന കൊവിഡ് വ്യാപനം പരിഗണിച്ച് സാങ്കേതിക സർവകലാശാല എല്ലാ അക്കാഡമിക്ക് പ്രവർത്തനങ്ങളും ഒരാഴ്ചത്തേക്ക് നിറുത്തിച്ചു. സിൻഡിക്കേറ്റിന്റെ അക്കാഡമിക്, റിസർച്ച്, പരീക്ഷാ ഉപസമിതികളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മേയ് 19 വരെ ഓൺലൈൻ ക്ലാസുകൾ ഉൾപ്പടെ താത്കാലികമായി നിർത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ അനുമതി നൽകിയത്. വിദ്യാർത്ഥി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു. മേയ് 20 മുതൽ എല്ലാ അക്കാഡമിക്ക് പ്രവർത്തനങ്ങളും പുനരാരംഭിക്കും.