പാലോട്: അരിപ്പ ഫോറസ്റ്റ് ട്രയ്നിംഗ് കോളേജിനുള്ളിലെ ഉൾവനത്തിൽ നെടുമങ്ങാട് എക്സൈസ്.സംഘം നടത്തിയ റെയ്ഡിൽ 7.200 ലിറ്റർ ചാരായവും 440 ലിറ്റർ കോടയും അൻപതിനായിരത്തോളം വിലവരുന്ന വാറ്റുപകരണങ്ങളും പിടികൂടി. അലുമിനിയം കലങ്ങളിലും പ്ലാസ്റ്റിക് കുടങ്ങളിലും പെരുമ്പാമ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുത്ത പ്ലാസ്റ്റിക് കവറിലുമാണ് ചാരായം സൂക്ഷിച്ചിരുന്നത്. കാട്ടുപോത്തും, ആനയും, വിഷമുള്ള പാമ്പുകളും ഏറെയുള്ള ഈ പ്രദേശത്ത് എക്സൈസ് സംഘം സാഹസികമായാണ് എത്തിചേർന്നത്. ചോഴിയക്കോട് ബീഡിക്കുന്ന് കല്ലും കുഴി വീട്ടിൽ അശോകൻ, അരിപ്പ അമ്മയമ്പലം ചതുപ്പിൽ വീട്ടിൽ രവി എന്നിവരാണ് പിടിയിലായത്. എക്സൈസ് സംഘം സ്ഥലത്ത് എത്തുമ്പോൾ വാറ്റ് നടക്കുകയായിരുന്നു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർ കെ.എൻ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, ഗോപകുമാർ, മഹേഷ്, ഷജിം,, ഷജീർ, മുഹമ്മദ് മിലാദ്, സുനി പോൾ, ജെയ്ൻ എന്നി വരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.