നെടുമങ്ങാട് :നഴ്സസ് ദിനത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നഴ്‌സുമാർക്ക് ആദരവ് നൽകി.നിയുക്ത എം.എൽ.എ അഡ്വ.ജി.ആർ.അനിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തി നഴ്സുമാരെ പൊന്നാടയണിച്ചും, പൂച്ചെണ്ടുകൾ നൽകിയുമാണ് ആദരവ് നൽകിയത്.അവർക്കാവശ്യമായ പി.പി.ഇ കിറ്റുകളും നൽകി ആദരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ ഐ.പി രോഗികൾക്കായി 12 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് ഉണ്ടെങ്കിലും രോഗികൾ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബെഡ് സജ്ജമാക്കണമെന്നും, സർജറി ബ്ലോക്ക് ഐസൊലേഷൻ വാർഡാക്കി മാറ്റണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.ആശുപത്രി സൂപ്രണ്ട് ഡോ.ശില്പബാബു, സി.പി. എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, നഴ്സിംഗ് സൂപ്രണ്ട് പ്രഭാകുമാരി,പബ്ലിക് ഹെൽത്ത് നഴ്സ് കെ.ഒ. .ലത,ഹെഡ് നഴ്സ് ലീന.ജി.എസ്,സ്റ്റാഫ് നഴ്സുമാരായ കെ.മറിയം,ബീനകുമാരി തുടങ്ങിയവർ പങ്കെടുത്തു.