തിരുവനന്തപുരം: ചെറിയ പെരുന്നാൾ ദിനമായ ഇന്ന് നമസ്‌കാരം വീടുകളിൽ നിർവഹിച്ച് കരുതൽ കാത്ത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒത്തു ചേരലുകളും സന്തോഷം പങ്കു വയ്ക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിലും പ്രധാനമാണ്. എന്നാൽ കൂട്ടം ചേരലുകൾ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങൾ കുടുംബത്തിൽ തന്നെ ആകണം. എല്ലാവർക്കും മുഖ്യമന്ത്രി പെരുന്നാൾ ആശംസകൾ നേർന്നു