തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ വേനൽമഴ ലഭിച്ചതോടെ പരമാവധി ഭക്ഷ്യോത്പാദനം ലക്ഷ്യമിട്ട് കൃഷിവകുപ്പ്. ഒന്നാംവിള നെൽക്കൃഷിക്കും ഓണക്കാല പച്ചക്കറികൾക്കുമുള്ള നിലം ഒരുക്കുന്നതിന് അനുയോജ്യമായ സമയമായതിനാൽ വിത്ത്, വളം ഡിപ്പോകൾ പച്ചക്കറി വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ തുടങ്ങിയ ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി നൽകി.

ലോക്ക്ഡൗണിൽ വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൃഷിവകുപ്പും അനുബന്ധസ്ഥാപനങ്ങളും സഹായിക്കും. വീട്ടിലെ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ഹ്രസ്വചിത്രങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ യൂട്യൂബ് ചാനലിലും വെബ്സൈറ്റിലും (www.fib.kerala.gov.in) ലഭിക്കും. വീട്ടിലെ കൃഷി സംബന്ധമായ സംശയ നിവാരണത്തിന് കാർഷിക സർവകലാശാലയുടെ കരമന സംയോജിത കൃഷി ഗവേഷണ കേന്ദ്രം ഹെൽപ്പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.