തിരുവനന്തപുരം:തമ്പാനൂരിലെ വെള്ളക്കെട്ടിന് കാരണം റെയിൽവേയുടെ അനാസ്ഥയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മഴക്കെടുത്തി വിലയിരുത്താൻ തമ്പാനൂരും പരിസര പ്രദേശങ്ങളും സന്ദർശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.118 മീറ്ററുള്ള ആമയിഴഞ്ചാൻ തോട് റെയിൽവേ സ്റ്റേഷന് അകത്ത് കൂടിയാണ് പോകുന്നത്. അത് ഒന്നുകിൽ റെയിൽവേ വൃത്തിയാക്കണം.അല്ലെങ്കിൽ നഗരസഭയെ അതിന് അനുവദിക്കണം.അങ്ങനെയെങ്കിൽ ഇവിടെ വെള്ളക്കെട്ട് ഉണ്ടാകില്ലെന്നും കടകംപള്ളി പറഞ്ഞു.ഡെപ്യൂട്ടി മേയർ പി.കെ.രാജു,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.സലിം,ഡി.ആർ.അനിൽ, എസ്.എം.ബഷീർ, നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവരും കടകംപള്ളിക്കൊപ്പമുണ്ടായിരുന്നു. യാചകരെ പുനരധിവസിപ്പിച്ചിരിക്കുന്ന എസ്.എം.വി. സ്‌കൂൾ,സെന്റ് ജോസഫ് സ്‌കൂൾ എന്നിവിടങ്ങളും ജനപ്രതിനിധികൾ സന്ദർശിച്ചു.