തിരുവനന്തപുരം: കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജനങ്ങളുടെ ആശങ്കകൾ കുറയ്ക്കാനുമായി നേമം മണ്ഡലത്തിൽ 24 മണിക്കൂർ കൊവിഡ് കൺട്രോൾ റൂം ആറ്റുകാൽ അമ്പലത്തിന് സമീപമുള്ള വിശ്രമസങ്കേതത്തിൽ ആരംഭിച്ചു. നിയുക്ത എം.എൽ.എ വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പൂർണസമയ സേവനവും ടെലി മെഡിക്കൽ കൺസൾട്ടേഷനുമുണ്ടാകും. രോഗികളുമായി ഡോക്ടർമാർ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കും. ക്ലസ്റ്റർ രൂപീകരിച്ച് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനമാരംഭിച്ചു. 26 നഗരസഭാ വാർഡുകളിലേക്കും ഏറ്റവും അത്യാവശ്യമായ പൾസ് ഓക്സിമീറ്ററുകൾ ഓരോന്ന് വീതം നൽകിയിട്ടുണ്ട്. കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡുകളിലെ ആശാവർക്കർമാരും ആരോഗ്യപ്രവർത്തകരും ആവശ്യാനുസരണം വീടുകളിലെത്തി രോഗികളുടെ ഓക്സിജൻ ലെവൽ പരിശോധിക്കുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു. കൊവിഡ് കൺട്രോൾറൂം നമ്പർ: 073 56542019, 077 36282019, 077 36872019.